വമ്പൻ മാറ്റങ്ങളുമായി UPI, ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും; ഗൂഗിൾ പേയും ഫോൺ പേയും ഉപയോഗിക്കുന്നവർ ഇതറിഞ്ഞോളൂ…
നവംബർ ഒന്നുമുതൽ യുപിഐ ൽ രണ്ട് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (NPCI). ഓട്ടോ ടോപ്-അപ്പ് ഫീച്ചറിനൊപ്പം UPI ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധിയും വർദ്ധിപ്പിച്ചു.
പുതിയ മാർഗ നിർദേശങ്ങൾ പ്രകാരം ഉപയോക്താക്കൾക്ക് ഇപ്പോൾ പിൻ നൽകാതെ തന്നെ 1,000 രൂപവരെയുള്ള ഇടപാടുകൾ നടത്തം. മുൻപ് ട്രാൻസാക്ഷൻ പരിധി 500 രൂപയായിരുന്നു. ഇതാണ് ഇരട്ടിയാക്കിയിരിക്കുന്നത്. പ്രതിദിന ഇടപാടുകളുട പരിധി 4,000 ആയി നിലനിൽക്കുന്നുണ്ടെങ്കിലും പരമാവധി വാലറ്റ് ബാലൻസ് പരിധി 2,000 ൽ നിന്നും 5,000 ആക്കി ഉയർത്തി.
*എന്താണ് ഓട്ടോ ടോപ്-അപ്പ് ഫീച്ചർ?*
ബാലൻസ് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരിധിക്ക് താഴെയാകുമ്പോൾ ഉപഭോക്താവിന്റെ യുപിഐ ലൈറ്റിലുള്ള ഓട്ടോ ടോപ്-അപ്പ് ഫീച്ചറിലൂടെ ഓട്ടോമാറ്റിക് ആയി റീചാർജ് ചെയ്യപ്പെടും. ഇത്തരത്തിൽ ഉപയോക്താക്കൾക്ക് പ്രതിദിനം അഞ്ച് ഓട്ടോമാറ്റിക് റീചാർജുകളുടെ ടോപ്പ്-അപ്പ് തുക സജ്ജീകരിക്കാനാകും.
ഈ ഫീച്ചർ ലഭിക്കുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും യുപിഐ ലൈറ്റ് വാലറ്റ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പണം എത്തുന്ന തരത്തിൽ യുപിഐ ആപ്പിലെ മാൻഡേറ്റ് ക്രമീകരിക്കണം. ഇത് എപ്പോൾ വേണമെങ്കിലും കാൻസൽ ചെയ്യാനും സാധിക്കും.