Site icon Newskerala

കോഴിക്കോട് കോർപറേഷനിൽ വി.എം വിനു യുഡിഎഫ് മേയർ സ്ഥാനാർഥി; ഫാത്തിമ തഹ്‌ലിയ ഡെപ്യൂട്ടി മേയർ സ്ഥാനാർഥി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിൽ സംവിധായകൻ വി.എം വിനു യുഡിഎഫ് മേയർ സ്ഥാനാർഥി. മുസ്‌ലിം യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയയാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ഇന്ന് വൈകിട്ട് റോഡ് ഷോയോടെ പ്രചാരണം ആരംഭിക്കും.കല്ലായി ഡിവിഷനിൽ നിന്നാണ് വി.എം വിനു മത്സരിക്കുന്നത്. കുറ്റിച്ചിറ വാർഡിൽ നിന്നാണ് ഫാത്തിമ തഹ്‌ലിയ വോട്ട് തേടുക. കോഴിക്കോടിന് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് വി.എം വിനു പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ല, പദവിയില്‍ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോർപറേഷനിലെ 49 സീറ്റുകളിൽ മത്സരിക്കുന്ന കോൺ​ഗ്രസ് രണ്ടാം ഘട്ടത്തിലെ 15 സ്ഥാനാർഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിൽ ആയി 37 സ്ഥാനാർഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന 12 ഡിവിഷനുകളിലെ സ്ഥാനാർഥികളെ അടുത്ത ഘട്ടത്തിൽ പ്രഖ്യാപിക്കും. കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് പാറോപ്പടിയിൽ നിന്ന് ജനവിധി തേടും. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വൈശാഖ് കല്ല്യാട്ട് എരഞ്ഞിക്കലിൽ മത്സരിക്കും. നിലവിലെ കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ഇത് വരെയുള്ള സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടില്ല. ലീ​ഗ് 25 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ഇതിൽ 23 പേരെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇനി രണ്ട് പേരെ കൂടി പ്രഖ്യാപിക്കാനുണ്ട്.

Exit mobile version