തിരുവനന്തപുരം: അപകടകരമായ നിലയിൽ ജനനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ 12 ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ ആറു ഡാമുകളിലും പാലക്കാട്ടെ ആറു ഡാമികളിലുമാണ് അലേർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ആനയിറങ്ങൽ, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും പാലക്കാട്ടെ മീങ്കര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മംഗലം ഡാമുകളിലുമാണ് അലേർട്ട്.
