Site icon Newskerala

ഗ്രൂപ്പിലെ സന്ദേശങ്ങൾ ഇനി എല്ലാവരും അറിയും ;’മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്

ഗ്രൂപ്പുകളിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറുന്നതിനായി ‘മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്. മെൻഷൻ മെനുവിൽ ആകും പുതിയ ഓപ്‌ഷൻ ലഭ്യമാവുക. “@all” എന്ന ടാഗ് ഉപയോഗിച്ച് ഗ്രൂപ്പിൽ ള്ളവരിലേക്ക് വിവരങ്ങൾ കൈമാറാവുന്നതാണ്.ആശയവിനിമയം ഗ്രൂപ്പുകളിൽ കൂടുതൽ സുഗമമാക്കുന്നതിനും പ്രധാന അപ്‌ഡേറ്റുകൾ എല്ലാവരും അറിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഇത് ഏറെ സഹായകരമാകുമെന്നാണ് കമ്പനിയുടെ വാദം. നോട്ടിഫിക്കേഷൻ മ്യുട്ട് ചെയ്താലും ഗ്രൂപ്പിലെ വ്യക്തികൾക്ക് വിവരങ്ങൾ അറിയാൻ സാധിക്കും.

ഈ ഫീച്ചർ വാട്ട്‌സ്ആപ്പ് ബീറ്റ അപ്‌ഡേറ്റ് വഴി ഇപ്പോൾ ചില ബീറ്റാ ടെസ്റ്റർമാർക്ക് ലഭ്യമാക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ഫീച്ചർ ഘട്ടം ഘട്ടമായാകും ഉപയോക്താക്കൾക്ക് ലഭ്യമാവുക.

ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് “@all” മെൻഷൻ ഉപയോഗിക്കുന്നതിൽ മാറ്റം ഉണ്ടാകും. വളരെ കുറച്ചുപേർ മാത്രമുള്ള ഗ്രൂപ്പുകളിൽ ഒരേസമയം എല്ലാവരെയും ടാഗ് ചെയ്യാൻ ഈ ഫീച്ചർ സഹായകരമാകും. എന്നാൽ ഒരുപാട് അംഗങ്ങളുള്ള ഗ്രൂപ്പുകളിൽ, സ്പാമും അലേർട്ടുകളും തടയുന്നതിനാൽ അഡ്മിൻമാർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയൂ. പുതിയ അപ്‌ഡേറ്റുകൾ എത്തുമ്പോൾ ഇതിന് മാറ്റം സംഭവിച്ചേക്കാമെന്നും വാട്സാപ്പ് പറയുന്നു.ഗ്രുപ്പുകളിലെ സന്ദേശങ്ങൾ മ്യുട്ട് ചെയ്തവർക്ക് അവരുടെ മ്യൂട്ട് സെറ്റിങ്ങ്സിനെ പുതിയ ഫീച്ചർ ബാധിക്കുന്നില്ലെന്നും, അവരുടെ താത്പര്യമനുസരിച്ച് മെസ്സേജുകൾ റീഡ് ചെയ്യണോ വേണ്ടയോ എന്ന തീരുമാനിക്കാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി.

Exit mobile version