പാലക്കാട് : വരുന്ന ഉപതിരഞ്ഞെടുപ്പിൽ പാലക്കാടും ചേലക്കരയിലും മത്സരിക്കുമെന്ന് പി വി അൻവർ. പുതുക്കോട് പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള കെട്ടിടത്തിൽ കൂടിയ ഡി എം കെ സംഘടനയുടെ യോഗത്തിൽ അണികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അൻവർ.
അപ്രതീക്ഷിതമായ സന്ദർശനത്തിലും മൂന്നുറിലധികം പേർ പങ്കെടുത്ത യോഗത്തിൽ പോലീസിനെതിരെ അൻവർ ആഞ്ഞടിച്ചു.ആശ്രയമറ്റ മനുഷ്യരുടെ അവസാന അത്താണിയായ പോലീസ് സ്റ്റേഷൻ പീഡകരെകൊണ്ട് നിറഞ്ഞു. പോലീസിൽ ക്രിമിനൽ സംഘമുണ്ടെന്ന് പറഞ്ഞു.ആയിരം തെളിവ് കൊടുത്തു. ഒരു നടപടിയും ഇല്ല. നമുക്ക് പ്രായമായി. നമ്മുടെ മക്കൾക്ക് ഈ നാട്ടിൽ ജീവിക്കേണ്ടേ. ഞാൻ ഉന്നയിച്ച വിഷയത്തിൽ നടപടി ഉണ്ടായിരുന്നെങ്കിൽ ഈ പാർട്ടി സമ്മേളനം കഴിയുന്നതിനോട് കൂടി ഊർജവും ആവേശവവുമുള്ള ഒരു കൊടുങ്കാറ്റായി np മാറാനുള്ള രാഷ്ട്രീയ സാഹചര്യം കളഞ്ഞു കുളിച്ചു. ഇനി വേണ്ടത് ജനങ്ങളുടെ പ്രതികരണമാണ്. അതുണ്ടാവണമെന്ന് അഭ്യർത്ഥിച്ചാണ് അൻവർ പ്രസംഗം അവസാനിപ്പിച്ചത്.