Crime

എയർപോർട്ടിൽ വന്നിറങ്ങിയ യുവതിയെ പരിശോധിച്ചു, വാനിറ്റി ബാ​ഗിൽ ടിഷ്യൂ പേപ്പറിൽ പൊതി‍ഞ്ഞ് 26 ഐഫോൺ 16 പ്രോ മാക്സ്

ദില്ലി: ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് 26 ഐഫോൺ 16 പ്രോ മാക്‌സ് കടത്താൻ ശ്രമിച്ച യാത്രക്കാരിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദില്ലി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽവെച്ചാണ് യുവതി അറസ്റ്റിലായത്. വാനിറ്റി ബാഗിനുള്ളിൽ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ 37 ലക്ഷം രൂപയിലധികം വില വരുന്ന ഫോണുകൾ കടത്താനായിരുന്നു ശ്രമം. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് അധികൃതർ യുവതിയെ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. Read More…. കൈക്കൂലി വാങ്ങിയതിന് കയ്യോടെ പൊക്കി; സര്‍വീസിലെ അവസാന ദിനം തിരികെയെത്തി വിരമിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ \പരിശോധനയിൽ വാനിറ്റി ബാഗിനുള്ളിൽ 26 ഐഫോൺ 16 പ്രോ മാക്‌സ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഈ മാസമാദ്യമാണ് ആപ്പിൾ ഐഫോൺ 16 സീരീസ് പുറത്തിറക്കിയത്. ഇന്ത്യയിൽ ഐഫോൺ 256 ജിബി വേരിയന്റിന് 1,44,900 രൂപയാണ് വില. എന്നാൽ ഹോങ്കോങ്ങിൽ ഏകദേശം 1,09,913 രൂപയാണ് വില. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കള്ളക്കടത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button