കുറ്റ്യാടി (കോഴിക്കോട്): തൊഴിലുറപ്പ് ജോലിക്കിടെ, പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.ചൂരണി പ്രദേശത്തെ കൃഷിത്തോട്ടത്തിൽ കയ്യാല നന്നാക്കാൻ മണ്ണ് കിളക്കുന്നതിനിടയിൽ അണലിയുടെ കടിയേൽക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. സഹതൊഴിലാളികൾ ആദ്യം പ്രദേശത്തെ വിഷവൈദ്യനെ കാണിക്കുകയും പിന്നീട്, കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പ്രാഥമിക ചികിത്സകൾക്കു ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച രാത്രിയിൽ മരിച്ചു.ഭർത്താവ്: ചാത്തു. മക്കൾ: ബിജു, ബിനു, ബിജില. മരുമക്കൾ: ബിന്ധിക, സജേഷ്(മൊയിലോത്തറ). സഹോദരങ്ങൾ: മാതു, ജാനു, റീജ, ചന്ദ്രി, അശോകൻ, ചന്ദ്രൻ, ബാലൻ.


