Site icon Newskerala

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; അസോ. ഡയറക്ടര്‍ ദിനിൽ ബാബുവിനെതിരെ കേസ്

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. യുവതിയെ വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമിച്ചു എന്നാണ് കേസ് . ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസിന്‍റെ പേരിലാണ് ഇയാൾ കാസ്റ്റിംഗ് കൗച്ച് നടത്തിയത്. വേഫെറർ ഫിലിംസും ദിനിലിനെതിരെ പരാതി നൽകിയിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിന്‍റെ പേരിൽ പ്രൊഡക്ഷൻ ഹൗസിനെ അപകീർത്തിപ്പെടുത്തിയതിനാണ് നിർമാണ കമ്പനി പരാതി നൽകിയത്. ദിനിലുമായി യാതൊരു ബന്ധവും ഇല്ലെന്നും ഒരു പടത്തിലും ദിനിൽ ഭാഗമായിരുന്നില്ലെന്നും വേഫെറർ ഫിലിംസ് വ്യക്തമാക്കി. പൊലീസിന് പുറമെ ഫെഫ്കയിലും നിർമാണ കമ്പനി പരാതി നൽകിയിട്ടുണ്ട്.

Exit mobile version