തെലങ്കാന: ആന്ധ്രപ്രദേശിലെ ഭീമാവാരത്ത് യുവാവ് അമ്മയെയും മകനെയും കൊലപ്പെടുത്തിയ ശേഷം പെലീസിനെ വിളിച്ച് സ്വയം കീഴടങ്ങി. നവംബർ 11ന് ഭീമാവാരം വൺ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ സുങ്കരപദ്ദയ്യയിൽ പുലർച്ചെ ഒന്നിനും മൂന്നിനുമാണ് സംഭവം.ഗുനുപുടി ശ്രീനിവാസ് (37) വീട്ടിൽ കയറി അമ്മ മഹാലക്ഷ്മി (60), സഹോദരനായ രവിതേജ (33) എന്നിവരെ കത്തി ഉപയോഗിച്ച് കൊലപ്പടുത്തുകയുമായിരുന്നു. പുലർച്ചെ 4.30ന് അടിയന്തര ഹെൽപ് ലൈൻ നമ്പറായ 112ൽ വിളിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച രാത്രിയിൽ ഭീമാവാരത്ത് നിന്നും ഒരാൾ പൊലീസ് നമ്പറിലേക്ക് വിളിച്ച് തന്‍റെ അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയതായും സ്വയം കീഴടങ്ങാൻ യാറാണെന്ന് അറിയിക്കുകയും ചെയ്തു. പൊലീസ് ഉടൻ സ്ഥലത്തെത്തുകയും ശ്രീനിവാസനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിന് ശേഷം ശ്രീനിവാസൻ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നെന്ന് പൊലീസ് പറയുന്നു. നിലവിൽ ഇയാൾ വൈദ്യപരിശോധനയിലാണ്. ഇയാൾക്ക് മാനസികമായി തകരാറുണ്ടെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു. വെസ്റ്റ് ഗോദാവരി എസ്.പി അദ്നൻ നെയിം ആസ്മിം, ഡി.എസ്.പി ജയ് സൂര്യ, ടൗൺ സി.ഐ നാഗർജുൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ബംഗളൂരുവിലുള്ള സഹോദരിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.


