കാസർകോട്ട് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി.18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. പിതാവ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്‍റെ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് സാക്ഷിയായവരില്‍ നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button