Site icon Newskerala

2030 കോമൺവെൽത്ത് ​ഗെയിംസ് ഇന്ത്യയിലേക്ക്;ഔദ്യോ​ഗിക പ്രഖ്യാപനമായി

ഗ്ലാസ്‌ഗോ: 2030 കോമൺവെൽത്ത് ​ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും. സ്കോട്ലണ്ടിലെ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺ‌വെൽത്ത് സ്‌പോർട്‌സ് ജനറൽ അസംബ്ലിയിൽ 74 കോമൺ‌വെൽത്ത് അംഗരാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പ്രതിനിധികൾ ഇന്ത്യയുടെ ബിഡ് അംഗീകരിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമൺവെൽത്ത് ​ഗെയിംസിന് വേദിയാവുന്നത്. 2010 ൽ ഇതിനു മുമ്പ് ഇന്ത്യയിൽ വെച്ച് കോമൺവെൽത്ത് ​ഗെയിംസ് നടക്കുന്നത്. അന്ന് ന്യൂ ഡൽഹിയായിരുന്നു ആതിഥേയ ന​ഗരം.ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ, കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാൽ ​ഗുജറാത്ത് ഹർഷ് സാങ്വി എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2036 ഒളിംപിക്സിനായുള്ള ഇന്ത്യയുടെ അവകാശ വാദങ്ങൾക്ക് ബലമേകുന്നതാണ് കോമൺവെൽത്ത് ​ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.

Exit mobile version