സൗദിയിൽ 4,800 വർഷം പഴക്കമുള്ള പുള്ളിപ്പുലികളുടെ ‘മമ്മി’കൾ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ ഗുഹകളിൽനിന്ന് സ്വാഭാവികമായ രീതിയിൽ അഴുകാതെ സംരക്ഷിക്കപ്പെട്ട ഏഴ് പുള്ളിപ്പുലികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാജ്യത്തെ ഗുഹകളിൽനിന്ന് ആദ്യമായാണ് ഇത്തരത്തിൽ പുള്ളിപ്പുലികളുടെ മമ്മികൾ (Naturally Mummified) കണ്ടെത്തുന്നത്. നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറ് നടത്തിയ പഠനവിവരങ്ങൾ പ്രശസ്ത ശാസ്ത്ര ജേണലായ ‘നേച്ചർ: കമ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെൻറിൽ’ പ്രസിദ്ധീകരിച്ചു.പ്രധാന കണ്ടെത്തലുകൾരാജ്യത്തിെൻറ വടക്കൻ ഭാഗത്തുള്ള 134 ഗുഹകളിൽ നടത്തിയ വിപുലമായ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്. സ്വാഭാവികമായ പാരിസ്ഥിതിക സാഹചര്യങ്ങളാൽ ദ്രവിക്കാതെ സംരക്ഷിക്കപ്പെട്ട ഏഴ് പുള്ളിപ്പുലികളുടെ മമ്മി ബോഡികളാണുള്ളത്. 54 പുള്ളിപ്പുലികളുടെ അസ്ഥികൂട അവശിഷ്ടങ്ങളും സംഘം കണ്ടെത്തിയിട്ടുണ്ട്. റേഡിയോകാർബൺ ഡേറ്റിങ് പരിശോധനയിൽ ഇവയ്ക്ക് 127 വർഷം മുതൽ 4,800 വർഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തി. അറേബ്യൻ ഉപദ്വീപിൽ താരതമ്യേന അടുത്ത കാലം വരെ പുള്ളിപ്പുലികളുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതിന്റെ ശക്തമായ തെളിവാണ് ഈ കണ്ടെത്തൽ.ജനിതക സവിശേഷതകൾപൂർണ ജനിതക വിശകലനത്തിലൂടെയും റേഡിയോഗ്രാഫിയിലൂടെയും ഈ പുള്ളിപ്പുലികൾക്ക് ഏഷ്യാറ്റിക് ചീറ്റ, വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ ചീറ്റ എന്നീ ഉപവിഭാഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് ഗവേഷകർ സ്ഥിരീകരിച്ചു. പുള്ളിപ്പുലികളെ വീണ്ടും പ്രകൃതിയിലേക്ക് പുനരധിവസിപ്പിക്കുന്ന പരിപാടികൾക്ക് അനുയോജ്യമായ ഉപവർഗങ്ങളെ തിരഞ്ഞെടുക്കാൻ ഈ വിവരങ്ങൾ സഹായകമാകും.‘വംശനാശഭീഷണി നേരിടുന്ന ജീവികളെ പുനരധിവസിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ഇത്തരം ജനിതക-ചരിത്ര തെളിവുകൾ നിർണായകമാണ്. നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറിെൻറ ഗവേഷണ മികവിെൻറ അടയാളമാണിതെന്നും നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറ് സി.ഇ.ഒ മുഹമ്മദ് അലി ഖുർബാൻ പറഞ്ഞു.ഗവേഷണ പ്രാധാന്യംജൈവവൈവിധ്യത്തിെൻറ സംരക്ഷണ കേന്ദ്രങ്ങളായി ഗുഹകൾ പ്രവർത്തിക്കുന്നുവെന്ന് ഈ പഠനം അടിവരയിടുന്നു. അറേബ്യൻ പുള്ളിപ്പുലികളുടെ പരിണാമ ചരിത്രം മനസിലാക്കാനും അവയുടെ പുരാതന വാസസ്ഥലങ്ങളെക്കുറിച്ചുള്ള അറിവിലെ വിടവുകൾ നികത്താനും ഈ കണ്ടെത്തൽ ശാസ്ത്രലോകത്തിന് പുതിയ അവസരങ്ങൾ നൽകുന്നു.





