താമരശ്ശേരി ചുങ്കത്ത് സ്വകാര്യ ബസ്സിൽ കാറിടിച്ച് 7 പേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി ചുങ്കം പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ്സിൽ കാറിടിച്ച് 7 പേർക്ക് പരിക്കേറ്റു.
തലയാട് സ്വദേശി പത്മിനി (67), മാനന്തവാടി സ്വദേശികളായ ആൽഫിൻ (15), ജിനീഷ് (45), പേരാമ്പ്ര സ്വദേശി ഷെമീം (17), മുക്കം സ്വദേശികളായ സലീന (38), സിനാൻ (14), ആയിശ(11) എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകുന്നേരം 5.50 ഓടെയായിരുന്നു അപകടം. താമരശ്ശേരിയിൽ നിന്നും അരീക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സിൽ വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ പിൻഭാഗത്തെ ടയറും, കാറിന്റെ മുൻഭാഗത്തെ ടയറും പൊട്ടിത്തെറിച്ചു. ഇതോടെ നിയന്ത്രണം വിട്ട് പുളഞ്ഞ ബസ്സിൻ്റെ ഡോർ തുറന്നു പോകുകയും പിൻഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button