കണ്ണൂരിൽ പിഎസ്സി പരീക്ഷയിൽ ക്യാമറ ഉപയോഗിച്ച് കോപ്പിയടി; യുവാവ് പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ പിഎസ്സി പരീക്ഷയ്ക്കിടെ കോപ്പിയടിച്ച യുവാവ് പിടിയിൽ. പെരളശേരി സ്വദേശി എൻ.പി മുഹമ്മദ് സഹദാണ് പിടിയിലായത്. പോക്കറ്റിൽ ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ചായിരുന്നു കോപ്പിയടി. പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെയാണ് സംഭവം. സംശയം തോന്നിയ അധികൃതർ പിടികൂടാൻ ശ്രമിക്കവെ ഇറങ്ങിയോടിയ സഹദിനെ പിന്നീട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
