നിർത്തിയിട്ട ലോറിയിലേക്ക് വാ​ഹനം ഇടിച്ചുകയറി; 13 കാരന് ദാരുണാന്ത്യം

മലപ്പുറം: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 13 കാരന് ദാരുണാന്ത്യം. മലപ്പുറത്ത് തേഞ്ഞിപ്പാലം ദേശിയപാതയിലാണ് സംഭവം. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയ്‌ക്ക് സമീപം കോഹിനൂരിലാണ് അപകടമുണ്ടായത്.റോഡിന് സമീപം നിർത്തിയിട്ടിരുന്ന മ​​ഹാരാഷ്‌ട്ര രജിസ്ട്രേഷനിലെ ലോറിയിലാണ് കാറിടിച്ചത്. ഒരു കുടുംബത്തിലെ അം​ഗങ്ങളാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവസമയത്ത് മഴയുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button