ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകാന്‍ ദുല്‍ഖറിന് നോട്ടീസ്; പരാതി റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ട്
ഡിസംബര്‍ മൂന്നിന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹാജരാകാന്‍ നടന്‍ ദുല്‍ഖര്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എന്‍ ജയരാജന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. കാറ്ററിംഗ് കരാറുകാരനാണ് പരാതിക്കാരന്‍.
റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതി. പരാതിക്കാരൻ വാങ്ങിയ 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് ചാക്കില്‍ പാക്കിംഗ് തിയതിയും എക്‌സ്പയറി തിയതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കന്‍ കറിയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി.
റോസ് ബ്രാന്‍ഡ് ബിരിയാണി റൈസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍. റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് മാനേജിങ് ഡയറക്ടറും കമ്മീഷനില്‍ ഹാജരാകണം. അതോടൊപ്പം മലബാര്‍ ബിരിയാണി ആന്‍ഡ് സ്‌പൈസസ് പത്തനംതിട്ട മാനേജരും കമ്മീഷനു മുന്നില്‍ ഹാജരാകണം.





