റസണൻസ് ബുക്ക് ക്ലബിലെ 20 പേര് എഴുതിയ ത്രില്ലർ നിഗൂഢതയുടെ_താളുകൾ എന്ന പുസ്തകം പ്രകാശനം നടത്തി
റസണൻസ് ബുക്ക് ക്ലബിലെ 20 പേര് ചേർന്ന് എഴുതിയ ആദ്യത്തെ ത്രില്ലർ കഥാസമാഹാരത്തിന്റെത്തിന്റെ പ്രകാശനം ത്രില്ലർ നോവൽ എഴുത്തുകാരനും കൊല്ലം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറുമായ ശ്രീ ഡോ രജത് ആർ തിരുവനന്തപുരത്തുള്ള അണ്ടർ ദി മാഗോസ്റ്റീൻ എന്ന സ്ഥലത്തു വെച്ചു നിർവഹിച്ചു. റസണൻസ് ബുക്ക് ക്ലബ് c e o റോബിൻ റോയും എഴുത്തുകാരും ചേർന്ന് പുസ്തകം സ്വീകരിച്ചു.നിഗൂഢതയുടെ താളുകൾ എന്ന പുസ്തകത്തിലെ എഴുത്തുകാർക്ക് കൂടുതൽ എഴുതുവാനുള്ള പ്രചോദനം നൽകുകയും പുസ്തകം കൂടുതൽ വായിക്കപ്പെടട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു,
ഈ ചടങ്ങിൽ പുസ്തക പരിചയം നടത്തിയത് ടീച്ചറും നോവലിസ്റ്റുമായ നീന ആറ്റിങ്ങലാണ്.
കൂടാതെ ബുക്ക് ഇൻഫ്ലുവൻസറും അധ്യാപകനുമായ എസ് കെ പൂവത്തൂരും, സഹ എഴുത്തുകാരും
കുടുംബാംഗങ്ങളും,സുഹൃത്തുക്കളും പുസ്തകത്തിനു ആശംസകൾ നേർന്നു.





