എറണാകുളം – ബെഗംളൂരു വന്ദേഭാരത് സർവ്വീസുകൾ ചെവ്വാഴ്ച മുതൽ ആരംഭിക്കും

എറണാകുളം-ബെഗംളൂരു വന്ദേഭാരത് സർവ്വീസുകൾ ചെവ്വാഴ്ച (11 നവംബർ) മുതൽ ആരംഭിക്കും. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ ഓഫ് ചെയ്ത എറണാകുളം-ബെംഗളൂരു വന്ദേ ഭാരതിന് ആകെ ഒൻപത് സ്റ്റഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എറണാകുളം സൗത്ത്, തൃശൂർ,പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിൻ കടന്നുപോകുന്ന സ്റ്റോപ്പുകൾ.

ഒൻപത് മണിക്കൂറിനുള്ളിൽ 608 കിലോമീറ്റർ ട്രെയിൻ ഓടിയെത്തും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക് 2:20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തിചേരും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിചേരും.

എട്ട് മണിക്കൂർ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനാണ്. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടാകില്ലെന്നാണ് റെയിൽവെ അറിയിപ്പ്. ബെംഗളൂരുവിലേക്കും തിരിച്ച് എറണാകുളത്തേക്കുമുള്ള വന്ദേഭാരതെന്ന മലയാളികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button