ഗുരുവായൂരിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റീൽസ് ചിത്രീകരണം; പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച് ജസ്‌ന സലിം

ഗുരുവായൂരിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്‌ന സലിം ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിന്റെ വിഡിയോയും ജസ്‌ന പുറത്ത് വിട്ടിട്ടുണ്ട്. എന്തിനാണ് ആളുകൾ തന്നെ ഇങ്ങനെ വെറുക്കുന്നതെന്ന് വിഡിയോയിൽ ജസ്‌ന ചോദിക്കുന്നു. കൈ മുറിച്ചാണ് ആത്മഹത്യാ ശ്രമം. കൈയിൽ നിന്നും ചോരയൊലിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ ഉണ്ട്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം നടത്തിയതിന് ജസ്ന സലീമിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.ഗുരുവായൂർ പൊലീസ് ആണ് കേസെടുത്തത്. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരിയാണ് ജസ്ന സലിം.
ഗുരുവായൂരിൽ നേരത്തെ ജസ്ന സലിം റിയൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്. ജസ്ന സലീമിനൊപ്പം ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്. അതേസമയം നേരത്തെ, ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് പോസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button