സ്വർണം കൊണ്ടുണ്ടാക്കിയ 49 ലക്ഷത്തിന്റെ വാട്ടർ ബോട്ടിൽ; നിത അംബാനി കുടിക്കുന്നത് ‘ഏറ്റവും വിലയേറിയ’ വെള്ളം…

ഇന്ത്യയിലെ ഏറ്റവും ശക്തമായ ബിസിനസ്സ് കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ആഡംബരപൂർണ്ണമായ ഒരു ജീവിതമാണ് നയിക്കുന്നത്. ബിസിനസുകാരിയും പ്രശസ്ത മനുഷ്യസ്‌നേഹിയുമായ നിത അംബാനി, മനോഹരമായ വസ്ത്രങ്ങൾ കാരണവും വിലകൂടിയ ആക്‌സസറികൾ കാരണവും എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
എന്നാൽ അടുത്തിടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നിത അംബാനി വാർത്തകളിൽ ഇടം നേടിയത്, 15 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ ബാഗിന്റെ പേരിലാണ്. വൈറ്റ് ഗോൾഡിലും വിലകൂടിയ വജ്രങ്ങളിലും നിർമ്മിച്ച എർമീസ് കെല്ലിമോർഫോസ് ബാഗായിരുന്നു അത്. ഹാൻഡ്ബാഗിന്റെ വില മാത്രമല്ല, നിത അംബാനിയുടെ വാട്ടർ ബോട്ടിലിന്റെ വില പോലും അത്ഭുതപെടുത്തുന്നതാണ്. ബോളിവുഡ്‌ ഷാദീസ് ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം, നിത്യയുടെ വാട്ടർ ബോട്ടിലിന് ഏകദേശം 49 ലക്ഷം രൂപയാണ് വില.
മുഖത്തിന്റെ ആകൃതിയിലുള്ള മനോഹരമായ വാട്ടർ ബോട്ടിൽ യഥാർത്ഥ സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. തന്റെ സൗന്ദര്യം നിലനിർത്താനും ആരോഗ്യം നിലനിർത്താനും നിത അംബാനി ഈ വാട്ടർ ബോട്ടിൽ നിന്നാണ് വെള്ളം കുടിക്കുന്നത് എന്നാണ് റിപോർട്ടുകൾ. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ ആയ നിത ലോകത്തിലെ ഏറ്റവും വിലകൂടിയ വെള്ളമാണ് കുടിക്കുന്നത് എന്നാണ് നിരവധി റിപ്പോർട്ടുകൾ പറയുന്നത്. പ്രമുഖ മെക്സിക്കൻ ഡിസൈനർ ഫെർണാണ്ടോ അൽതാമിറാനോയാണ് വാട്ടർ ബോട്ടിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും വിലയേറിയ വെള്ളമായ അക്വാ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി ആണ് ഈ വാട്ടർ ബോട്ടിലിൽ നിത കുടിക്കുന്നത്. ഫിജി, ഫ്രാൻസ്, ഐസ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രകൃതിദത്ത നീരുറവ വെള്ളവുമായി 24 കാരറ്റ് സ്വർണ്ണ കണികകൾ കലർന്നതാണ് ഈ വിലയേറിയ വെള്ളം. 23 കാരറ്റ് സ്വർണ്ണ പൊടിയും ഇതിൽ ഉണ്ട്. ചർമ്മത്തെ ചെറുപ്പമായി നിലനിർത്താനും ജലാംശം നിലനിർത്താനും ഈ വെള്ളം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ലേലത്തിൽ 60,000 യുഎസ് ഡോളറിന് വിറ്റ വാട്ടർ ബോട്ടിൽ ആണിത്. സ്വർണ്ണ കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന നിത അംബാനിയുടെ മോർഫ് ചെയ്ത ചിത്രം ഈയിടെ വൈറലായിരുന്നു. നിതയുടെ ജീവിതം നയിക്കാൻ തങ്ങൾക്കും ആഗ്രഹമുണ്ടെന്ന നെറ്റിസെൻസിന്റെ കമന്റുകളാണ് ഇതിന് പിന്നാലെ എത്തിയത്.
അംബാനിയുടെ വീടും വീട്ടിലെ ഓരോ വസ്തുക്കൾ പോലും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകതകൾ കൊണ്ട് നിറഞ്ഞ, മനോഹരമായ മുറികൾ മാത്രമല്ല, അടുക്കള പോലും ആഡംബരം കൊണ്ട് നിറഞ്ഞതാണ്. ആന്റീലിയയിലേക്ക് താമസം മാറ്റുന്നതിന് മുന്നോടിയായി അടുക്കള ഒരുക്കാനായി നിത അംബാനി തന്നെയാണ് മുന്നിട്ടിറങ്ങിയത്. ഇതിനായി പ്രൈവറ്റ് ജെറ്റിൽ ശ്രീലങ്കയിൽ പോയി അടുക്കളയിലേക്ക് വേണ്ട പാത്രങ്ങൾ വരെ നിത വാങ്ങിയതായാണ് റിപ്പോർട്ട്.
22 കാരറ്റ് സ്വർണ്ണമോ പ്ലാറ്റിനമോ ഉപയോഗിച്ച് പത്രങ്ങളും മറ്റും നിർമിക്കുന്ന ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ജാപ്പനീസ് പോർസലൈൻ നിർമാതാക്കളായ നൊറിടേക് ബ്രാൻഡിൽ നിന്നാണ് നിത തന്റെ ഉത്പന്നങ്ങൾ തിരഞ്ഞെടുത്തത്. 22 കാരറ്റ് സ്വർണ്ണമോ പ്ലാറ്റിനമോ ഉപയോഗിച്ച് നിർമിക്കുന്ന പോർസലൈൻ ക്രോക്കറികളാണ് ഈ ബ്രാൻഡിന്റെ പ്രത്യേകത. ശ്രീലങ്കയിൽ നിന്നും നിത വാങ്ങിയ ചായക്കപ്പുകൾക്ക് ലക്ഷങ്ങൾ വിലയുണ്ട്.
ഒരു ചായ കപ്പിന്റെ വില ഏകദേശം മൂന്നു ലക്ഷം രൂപയ്ക്ക് മുകളിലാണ്. അത്തരത്തിൽ 15 കോടി രൂപയ്ക്ക് മുകളിൽ വില നൽകി ചായക്കപ്പുകൾ അടങ്ങുന്ന ഒരു സെറ്റ് തന്നെ നിത വാങ്ങിയതെയാണ് റിപോർട്ടുകൾ പറയുന്നത്. ടീ സെറ്റ് അടക്കം അടുക്കളയിലേക്ക് വേണ്ട 25000 ക്രോക്കറി പീസുകളാണ് ശ്രീലങ്കയിൽ നിന്നും വാങ്ങി മുംബൈയിൽ എത്തിച്ചത്. 300 മുതൽ 500 ഡോളർ വില വരുന്ന സ്വർണ്ണവും പ്ലാറ്റിനവുംകൊണ്ട് അലങ്കരിച്ചിരിക്കുന്ന 50 പീസുകൾ ഉൾപ്പെടുന്ന നൊറിടേകിൻ്റെ ഡിന്നർ സെറ്റും നിത വാങ്ങിയതായി പറയപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button