നടക്കാനിറങ്ങിയ എട്ടുമാസം ഗർഭിണിയെ ബിഎംഡബ്ല്യു കാറിടിച്ചു; ആസ്‌ത്രേലിയയിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

സിഡ്‌നി: രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ആസ്‌ട്രേലിയയിലെ സിഡ്‌നിയിലുണ്ടായ കാറപടകത്തില്‍ ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം. എട്ട് മാസം ഗർഭിണിയായിരുന്ന സമൻവിത ധരേശ്വർ (33) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനും മൂന്ന് വയസുള്ള മകനുമൊപ്പം നടക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായെതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഹോൺസ്ബിയിലെ ജോർജ് സ്ട്രീറ്റിലൂടെയുള്ള നടപ്പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അതുവഴി വന്ന കിയ കാര്‍ സ്പീഡ് കുറച്ച് നിര്‍ത്തി.എന്നാല്‍ പിന്നില്‍ നിന്ന് അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ കിയയെ ഇടിക്കുകയും ഈ രണ്ട് കാറുകളും യുവതിയെ ഇടിച്ചുവീഴ്ത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ഉടൻ തന്നെ വെസ്റ്റ്മീഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവതിയെയോ ഗർഭസ്ഥ ശിശുവിനെയോ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.19 വയസുകാരനാണ് ആഡംബര ബിഎംഡബ്ല്യു കാർ ഓടിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. പക്ഷേ ബിഎംഡബ്ല്യു, കിയ കാറുകളുടെ ഡ്രൈവർമാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.അപകടത്തിൽ ധരേശ്വരിന്റെ ഭർത്താവിനും മൂന്ന് വയസ്സുള്ള കുട്ടിക്കും പരിക്കേറ്റതായി വിവരമില്ല. അൽസ്കോ യൂണിഫോമുകളുടെ ടെസ്റ്റ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു സമൻവിത ധരേശ്വരെന്ന് പൊലീസ് പറയുന്നു. ബിഎംഡബ്ല്യു കാറിന്റെ ഡ്രൈവറെ പിന്നീട് വഹ്രൂംഗയിലെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മരണത്തിന് കാരണമാകുന്ന അപകടകരമായ ഡ്രൈവിംഗ്, അശ്രദ്ധമായി വാഹനമോടിക്കൽ, ഗർഭസ്ഥ ശിശുവിന്റെ മരണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണമാകുന്ന കുറ്റകൃത്യങ്ങൾക്ക് കഠിനമായ ശിക്ഷകൾ നൽകാൻ നിയമം അനുവദിക്കുന്നു, കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അപകടകരമോ അശ്രദ്ധമോ ആയ വാഹനമോടിക്കുന്നതിനുള്ള അടിസ്ഥാന ശിക്ഷയ്ക്ക് പുറമേ മൂന്ന് വർഷം വരെ അധിക തടവും അനുഭവിക്കേണ്ടിവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button