പാടി സെൻറ് ജോർജ് ഇടവകയുടെ സെന്റ് ഡിയോനിഷസ് ഓർത്തഡോക്സ്‌ ഫോറം (SDOF) നേതൃത്വം നൽകുന്ന “സംഗീതധാര 2.0” കലാവിരുന്ന് നവംബർ 23 , ഞായറാഴ്ച്ച വൈകിട്ട് 5.30 ന്

ചെന്നൈ: പാടി സെൻറ് ജോർജ് ഇടവകയുടെ സെൻറ് ഡിയോനിഷസ് ഓർത്തഡോക്സ്‌ ഫോറം (SDOF) നേതൃത്വം നൽകുന്ന “സംഗീതധാര 2.0” നവംബർ 23 , ഞായറാഴ്ച്ച യൂണിയൻ ക്രിസ്ത്യൻ അസോസിയേഷൻ (UCA) സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വൈകിട്ട് 5.30 മുതൽ നടത്തപ്പെടുന്നു. ഈ വർഷം ചെന്നൈ പട്ടണത്തിൽ നടത്തപെടുന്ന ആദ്യ ക്രിസ്മസ് കരോൾ സർവീസ് ആണ് ഇത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത് തമിഴ് നാടിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വിവിധ സഭകളിലും സ്ഥാപനങ്ങളിൽനിന്നും പത്തോളം ഗായകസംഘങ്ങളാണ് ഈ സംഗീത സന്ധ്യ അനശ്വരമാക്കുവാൻ കടന്നുവരുന്നത്. കലാസന്ധ്യയുടെ എല്ലാം ക്രമീകരണങ്ങളും പൂർത്തിയായതായി ഇതിനു നേതൃത്വം നൽകുന്ന ഇടവക വികാരി ഫാ. എബി എം ചാക്കോ, ട്രസ്റ്റീ ശ്രീ അജി സാമൂവേൽ, സെക്രട്ടറി ശ്രീ ഷിബു തങ്കച്ചൻ “സംഗീതധാര 2.0“കൺവീനർ ശ്രി ഫിജി ഐയ്പ്പ് ആൻഡ്രയൂസ് എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button