അഷ്ടമുടിക്കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പൊള്ളലേറ്റു
കൊല്ലം: കൊല്ലം കാവനാട് അഷ്ടമുടിക്കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു. മുക്കാട് പള്ളിക്കും ക്ഷേത്രത്തിനും സമീപമാണ് സംഭവം. രണ്ട് ബോട്ടുകൾക്കാണ് തീ പിടിച്ചത്. ആളപായമില്ല. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.കുരീപ്പുഴ പാലത്തിന് സമീപം സെന്റ് ജോർജ് ദ്വീപിന് സമീപമായിരുന്നു സംഭവം. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ രാജു , അശോക് എന്നിവർക്കാണ് പൊള്ളലേറ്റത്.ഐസ് പ്ലാന്റിന് തൊട്ടുമുന്നിൽ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകൾക്കാണ് തീപിടിച്ചത്. തീ പടർന്നതോടെ നങ്കൂരമഴിച്ചുമാറ്റിയപ്പോൾ ബോട്ടുകൾ ഒഴുകി നീങ്ങി.കായലിന്റെ നടുഭാഗം ആയതിനാൽ ഫയർഫോഴ്സ് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല. പ്രദേശത്തെ ഐസ് പ്ലാന്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീയണക്കാൻ ശ്രമം നടത്തിയത്. ബോട്ടുകൾ സെൻ്റ് ജോർജ് തുരുത്തിൽ ചെന്ന് അടിഞ്ഞുഅഴിച്ചു വിറ്റാൽ മറ്റു ബോട്ടുകളിലേക്ക് തീ പടർന്നില്ല. അഴിച്ചു വിട്ട ബോട്ട് കായലിൽ മൺ ചെളിയിൽ ഉറച്ച നിലയിലാണുള്ളത്. അണയ്ക്കാനുള്ള തീവ്ര ശ്രമങ്ങൾക്കൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.





