മത്സരചിത്രം തെളിഞ്ഞു,സംസ്ഥാനത്ത് ജനവിധി തേടുന്നത് 72,005 സ്ഥാനാർഥികൾ; നാമനിർദേശ പത്രിക പിൻവലിച്ചത് 35,206 പേര്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി ചിത്രമായി. സംസ്ഥാനത്താകെ 72,005 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 37,786സ്ത്രീ സ്ഥാനാർഥികളും 34,218പുരുഷ സ്ഥാനാർഥികളും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയുമാണ് മത്സരരംഗത്തുള്ളത്.നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് അന്തിമ സ്ഥാനാർഥി പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്.ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. കുറവ് വയനാടാണ്. നിലവിലെ കണക്ക് പ്രകാരം 35,206 പേർ കഴിഞ്ഞ ദിവസങ്ങളിൽ പത്രിക പിൻവലിച്ചു.പലസ്ഥലങ്ങളിലും വിമത സ്ഥാനാർത്ഥികളെ അനുനയിപ്പിക്കാനുള്ള മുന്നണികളുടെ നീക്കം പാളി. അതേസമയം, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നുമുതൽ ആരംഭിക്കും. പ്രിസൈഡിങ്, ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കാണ് പരിശീലനം. പോസ്റ്റൽ ബാലറ്റ് വിതരണം നാളെ മുതൽ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.





