അതിജീവിതയെ തിരിച്ചറിയുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ട ആൾക്കെതിരെ ഇടുക്കി നെടുങ്കണ്ടം പൊലീസ് കേസെടുത്തു
ഇടുക്കി: രാഹുൽ മാങ്കൂത്തലിനെതിരെ പരാതി നൽകിയ അതിജീവിതയെ തിരിച്ചറിയുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ട ആൾക്കെതിരെ ഇടുക്കി നെടുങ്കണ്ടം പൊലീസ് കേസെടുത്തു. ഫേസ്ബുക്കിൽ പോസ്റ്റിട്ട അബ്ദുൾ കെ നാസർ എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, അതിജീവിതയുടെ പേര് വെളിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നി വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി പൊലീസ് മെറ്റയെ സമീപിക്കും.





