നിയമസഭാ തെരഞ്ഞെടുപ്പ്; തൃശൂരിൽ കെ.മുരളീധരൻ മത്സരിക്കും

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടന്ന് യുഡിഎഫ്. തൃശൂരിൽ കെ.മുരളീധരൻ മത്സരിക്കും. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മുരളീധരന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ജനുവരി ആദ്യ വാരം വയനാട്ടിൽ നടക്കുന്ന ചിന്തൻ ശിബിരിൽ തെരഞ്ഞെടുപ്പ് പദ്ധതികൾക്ക് കോൺഗ്രസ് അന്തിമ രൂപം നൽകും. ഫെബ്രുവരിയിൽ കേരള യാത്രക്കും തീരുമാനം. സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഘടകകക്ഷികൾക്കും നിർദ്ദേശം നൽകി. അതേസമയം, കേരള കോൺഗ്രസ് മാണി വിഭാഗവുമായി തത്കാലം ചർച്ചകൾ വേണ്ടന്നും യുഡിഎഫ് യോഗത്തിൽ തീരുമാനമായി. ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്കൊള്ളയും തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയഘടകങ്ങളായന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. ഈ ട്രെൻഡ് നിലനിർത്താനുള്ള പദ്ധതികളാണ് കോൺഗ്രസും യുഡിഎഫും ആവിഷ്കരിക്കുന്നത്. ജനുവരി 4,5 തീയതികളിൽ കോൺഗ്രസ് ചിന്തൻ ശിബിർ വയനാട്ടിൽ ചേരാൻ തീരുമാനമായിട്ടുണ്ട്. നിയമ സഭ തെരഞ്ഞെടുപ്പിന്റെ അന്തിമ രൂപ രേഖ തയ്യാറാക്കുകയാണ് ചിന്തൻ ശിബിരിന്റെ മുഖ്യ അജണ്ട.ഉഭയകകക്ഷി ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യുഡിഎഫ് ഘടകകക്ഷികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനും തീരുമാനമായിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാകും ജാഥ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button