2026 ൽ വലിയ കപ്പൽ മുങ്ങും, ആ ദിവസം ലോക രാഷ്‌ട്രീയം മാറിമറയും? പകുതിയോടെ മൂന്നാം ലോകമഹായുദ്ധം? നോസ്ട്രഡാമസിന്റെ പ്രവചനം സത്യമാകുമോ?
2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. പുതിയ വർഷം എന്തൊക്കെ സംഭവിക്കുമെന്ന് അറിയാൻ ഏവർക്കും ആകാക്ഷയുണ്ട്. ഇതിനിടയിൽ ചർച്ചയാകുന്നത് പതിനാറാം നൂറ്റാണ്ടിലെ പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസിന്റെ പ്രവചനമാണ്. ലോകം ഇന്ന് കടന്നുപോകുന്ന ആഗോള പ്രക്ഷുബ്ധതകൾക്കിടയിൽ, നോസ്ട്രഡാമസിന്റെ 500 വർഷം പഴക്കമുള്ള പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്.മൂന്നാം ലോക മഹായുദ്ധം2026 മധ്യത്തോടെ മൂന്നാം ലോക മഹായുദ്ധം ആരംഭിച്ചേക്കാമെന്നാണ് നോസ്ട്രഡാമസിന്റെ ആദ്യ പ്രവചനം. മതത്തിന്റെയും ദേശീയതയുടെയും പേരിൽ ആളുകൾ പരസ്പരം കൊല്ലുമെന്നും മനുഷ്യന്റെ ഭാവിയിൽ അത്യന്തം അപകടകരമാണെന്നും പറയുന്നു.കടൽ യുദ്ധം2026-ൽ ഒരു സമുദ്ര ദുരന്തം ലോകത്തെ പിടിച്ചുകുലുക്കിയേക്കാം. ഒരു വലിയ കപ്പൽ മുങ്ങുകയോ ഒരു നാവിക യുദ്ധം ആരംഭിക്കുകയോ ചെയ്യാം. ഒരു രാജ്യത്തിന്റെ തെറ്റായ നീക്കം പെട്ടെന്ന് വിവിധ നാവികസേനകൾ തമ്മിലുള്ള യുദ്ധമായി മാറിയേക്കാം. നോസ്ട്രഡാമസിന്റെ കവിതയിലെ ചില ഭാഗങ്ങൾ അനുസരിച്ച്, ഒരു കപ്പൽ മുങ്ങുന്ന ദിവസം, ലോക രാഷ്‌ട്രീയത്തെ മാറ്റിമറിക്കും.സാമ്പത്തിക പ്രതിസന്ധി ഭീഷണി2026-ൽ അമേരിക്ക, യുകെ തുടങ്ങിയ പ്രധാന രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി പല പ്രമുഖ ലോക നേതാക്കളുടെയും പതനത്തിനും കാരണമായേക്കാം.പ്രകൃതി ദുരന്തംവരും വർഷം കഠിനമായ വരൾച്ചയും വെള്ളപ്പൊക്കവും നോസ്ട്രഡാം പ്രവചിക്കുന്നുണ്ട്. 2026-നെ ഒരു പ്രകൃതി ദുരന്തത്തിന്‌റെ വർഷമായും കണക്കാക്കുന്നു,AI യുടെ ആഘാതംനോസ്ട്രഡാമസിന്റെ പ്രവചനമനുസരിച്ച്, 2026 ആകുമ്പോഴേക്കും, കൃത്രിമബുദ്ധി (AI) ലോകത്തെ നിയന്ത്രിക്കും. സർക്കാരുകളെയും സംവിധാനങ്ങളെയും നിയന്ത്രിക്കുന്നത് AI ആയിരിക്കും. വികാരങ്ങൾ ഉപേക്ഷിച്ച് AI എല്ലാ തീരുമാനങ്ങളും എടുക്കുകയും മനുഷ്യർക്ക് പകരം അധികാരം ഏറ്റെടുക്കുകയും ചെയ്യും.ആണവ യുദ്ധം സംഭവിക്കാം2026-ൽ ആണവ യുദ്ധവും പ്രവചനത്തിലുണ്ട്. ഇത് മനുഷ്യ ബഹിരാകാശ പദ്ധതികളുടെ തകർച്ചയിലേക്ക് നയിച്ചേക്കാം. ഒരു പ്രധാന രാഷ്‌ട്രം ആണവ ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ടാകാമെന്നും പറയുന്നു.ആരാണ് നോസ്ട്രഡാമസ്?1500-കളിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും വൈദ്യനുമായിരുന്നു നോസ്ട്രഡാമസ്. മൈക്കൽ ഡി നോസ്ട്രഡാം എന്നാണ് ശരിയായ പേര്. അഡോൾഫ് ഹിറ്റ്‌ലറുടെ ഉയർച്ച, സെപ്റ്റംബർ 11 ഭീകരാക്രമണം, കോവിഡ്-19 എന്നിവയുൾപ്പെടെ നിരവധി പ്രധാന സംഭവങ്ങൾ നോസ്ട്രഡാമസ് പ്രവചിച്ചതായി പറയപ്പെടുന്നു. 1555-ൽ പ്രസിദ്ധീകരിച്ച ‘ലെസ് പ്രോഫെറ്റീസ്’ (ദി പ്രോഫസീസ്) എന്ന പുസ്തകമാണ് പ്രവചനങ്ങളുടെ അടിസ്ഥാനം.






djwguziioflmepxtwithdqtqsiljdj