സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾ

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം. ആലപ്പുഴയിലെ ഹോട്ടലുകളില്‍ നേരത്തെ ചിക്കന്‍ വിഭവങ്ങള്‍ നിരോധിച്ചിരുന്നു. നടപടി ഹോട്ടല്‍ വ്യവസായത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഹോട്ടലുടമകള്‍. കഴിഞ്ഞ ദിവസമാണ് കുട്ടനാട് ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഏകദേശം 20000ലധികം പക്ഷികള്‍ ഇതിനോടകം പനി ബാധിച്ചു ചത്തു.ചില താറാവുകള്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടു. ഇതോടെ കര്‍ഷകരും ദുരിതത്തിലായി. ജില്ലാ ഭരണകൂടങ്ങള്‍ ഇടപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച്ച ദിവസത്തെ കണക്ക് പ്രകാരം ഏകദേശം 24,309 പക്ഷികളെ കള്ളിങ്ങിലൂടെ ഇല്ലാതാക്കി. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പ് പുതിയ നടപടിയുമായി രംഗത്ത് വന്നത്. ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിയായിരുന്നു നടപടി. സീസണ്‍ കാലമായത് കൊണ്ട് തന്നെ വ്യവസായത്തെ സാരമായി ബാധിക്കും എന്ന വേവലാതിയിലാണ് ഹോട്ടലുടമകള്‍. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ട് 30ാം തിയതി മുതല്‍ ഹോട്ടലുകള്‍ പൂട്ടിയിട്ട് ഉടമകള്‍ പ്രതിഷേധിക്കും. വിഷയത്തില്‍ ജില്ലാ കലക്റ്ററുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോരന്റ്‌റ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button