അത് പാടി എയറിലാകുമെന്ന് മമിത പോലും വിചാരിച്ചിട്ടുണ്ടാവില്ല; രണ്ട് ദിവസം മാത്രമാണ് നല്ലവനായ ഉണ്ണി വേഷം ഷൂട്ട് ചെയ്തത്,അതോടെ ഷർവാണി ഇടാൻ കഴിയാതെയായി: പിഷാരടി

വിജയ് നായകനാകുന്ന ജനനായകൻ സിനിമയുടെ പ്രീ റിലീസ് ഈവന്റിൽ സംസാരിക്കവെ നടി മമിത ബൈജു ഒരു ഗാനം ആലപിച്ചിരുന്നു. ഈ പാട്ട് പാടി ഒരൊറ്റ ദിവസം കൊണ്ടാണ് മമിതയും പാട്ടും വൈറലായതും എയറിലായതും.വിജയ്‌യുടെ ‘അഴകിയ തമിഴ് മകനി’ലെ ​’എല്ലാ പുകഴും ഇരവന് ഇരവനക്കെ..’ എന്ന ​ഗാനത്തിലെ ഏതാനും വരികളാണ് ഗാനമാണ് മമിത പാടിയത്. ഇപ്പോഴിതാ ഈ പാട്ട് പാടുമ്പോൾ മമിത പോലും വിചാരിച്ചിട്ടുണ്ടാവില്ല താൻ എയറിലാകുമെന്ന് പറയുകയാണ് നടൻ രമേഷ് പിഷാരടി. റെഡ്എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നടന്റെ പ്രതികരണം.
‘എന്ത് വൈറലാവും, എന്ത് വൈറലാകില്ലെന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ല. വൈറലാവാൻ വേണ്ടി പലരും ചെയ്യുന്ന പലതും വൈറലാകാറില്ല. പക്ഷേ വൈറലാവണ്ട എന്ന് കരുതുന്ന പലതും അപ്രതീക്ഷിതമായി എയറിൽ പോകും. എന്നോട് പലരും ‘ഇത് ഒന്ന് ഷെയർ ചെയ്യൂ, വൈറലാകും’ എന്ന് പറഞ്ഞ് വീഡിയോകൾ അയക്കാറുണ്ട് , പക്ഷേ ഞാൻ ഷെയർ ചെയ്തതൊന്നും വൈറലായിട്ടുമില്ല, വൈറൽ ആയ ഒന്നും ഞാൻ ഷെയർ ചെയ്തിട്ടുമില്ല.
എല്ലാവരും കൂടെ ഇരുന്ന് ‘ചാമ്പിക്കോ’ എന്നൊന്ന് പറഞ്ഞതാണ്, പിന്നീട് വൈറലായി മാറിയത്. അതുപോലെ തന്നെയാണ് മമിത സ്റ്റേജിൽ കയറി ‘നാളെ നാളെ’ എന്ന് പാടിയത്. ഇത്രയും വലിയ പടത്തിൽ വലിയ വേഷം അഭിനയിച്ച മമിത ബൈജു ജീവിതത്തിൽ കരുതി കാണില്ല ‘നാളെ നാളെ’ എന്ന് പാടുന്നത് ഇത്രയും പോകുമെന്ന്. നമ്മുക്ക് ഒരു സ്റ്റിക്കർ വരുന്നതും ഏത് നിമിഷത്തിലാണ് അന്തരീക്ഷത്തിലേക്ക് പോകുന്നതെന്നും പറയാൻ കഴിയില്ല’ പിഷാരടി. നല്ലവനായ ഉണ്ണി വേഷം രണ്ട് ദിവസം മാത്രമാണ് ഷൂട്ട് ചെയ്തത്. പക്ഷെ ആ സിനിമയോട് കൂടെ എനിക്ക് ഷർവാണി ഇടാൻ കഴിയാതെയായെന്നും പിഷാരടി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button