ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയായ വഴിക്കടവ് സ്വദേശിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും
മലപ്പുറം: ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും. മലപ്പുറം വഴിക്കടവ് സ്വദേശി എന്‍.പി സുരേഷ് ബാബു (ഉണ്ണിക്കുട്ടന്)നെയാണ് നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു എന്നാണ് കേസ്.





