ബംഗ്ലാദേശിൽ ഹിന്ദുവേട്ട തുടരുന്നു; ഇന്ധനം നിറച്ച് പണം ചോദിച്ച ഹിന്ദു യുവാവിനെബിഎൻപി നേതാവ് കാർ കയറ്റി കൊന്നു

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട് ഹിന്ദുക്കളെ മുസ്ലിം ആൾക്കൂട്ടം കൊലപ്പെടുത്തിപെട്രോൾ പമ്പിൽനിന്ന് ഇന്ധനം അടിച്ച ശേഷം പണം നൽകാതെ കടന്നുകളയാൻ ശ്രമിച്ചവരെ തടഞ്ഞ ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു. ബം​ഗ്ലാദേശിലെ രാജ്ബാഡി ജില്ലയിലാണ് സംഭവം. 30കാരനായ റിപോൺ സാഹയാണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച പുലർച്ചെ 4.30-ഓടെയാണ് സംഭവം. 3710 രൂപയ്‌ക്ക് ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഇവർ പോകാൻ ശ്രമിച്ചപ്പോൾ സാഹ വണ്ടിക്ക് മുന്നിൽ കയറി നിന്ന് വാഹനം തടയുകയായിരുന്നു. എന്നാല്‍ കാര്‍ യുവാവിന് ദേഹത്തിലൂടെ കയറ്റി ഓടിച്ചുപോവുകയായിരുന്നു. സാഹ സംഭവസ്ഥലത്തുതന്നെ മരിച്ചു.സംഭവത്തിന് പിന്നാലെ വാഹനം പൊലീസ് കസ്റ്റഡിയിലെടു്തു. വണ്ടിയുടമ അബ്ദുൾ ഹാഷിം (55), ഡ്രൈവർ കമാൽ ഹുസൈൻ (43) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) രാജ്ബാഡി ജില്ലാ മുൻട്രഷററാണ് ഹാഷിം.ബംഗ്ലാദേശിലെ കലിഗഞ്ച് പ്രദേശത്ത് ഹിന്ദു വ്യാപാരിയായ ലിറ്റൺ ചന്ദ്ര ദാസ് ആണ് കൊല്ലപ്പെട്ട ഒരാൾ കോൺക്രീറ്റ് പണിക്ക് ഉപയോഗിക്കുന്ന ഷൗവൽ ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button