അച്ചൻ കോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു
പന്തളം: അച്ചൻ കോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. പന്തളം, പൂഴിക്കാട്, തവളംകുളം കല്ലൂർ അയ്യത്ത്, രാഹുൽ ഭവനിൽ രാഘവന്റെ മകൻ രാഹുൽ(33) ആണ് ആറ്റിൽ മുങ്ങി മരിച്ചത്.പെയിൻറിങ് തൊഴിലാളിയായ രാഹുൽ സുഹൃത്തുക്കളായ സൂരജ് വൈ.പിള്ള, രഞ്ജിത്ത് എന്നിവരോടൊപ്പം ശനിയാഴ്ച വൈകുന്നേരം 3.30 ഓടെ അച്ചൻകോവിൽ ആറ്റിൽ മങ്ങാരം ഗവ. എൽ.പി സ്കൂളിലെ സമീപം മംഗലപ്പള്ളി കടവ് കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് രാഹുൽ അപകടത്തിൽപെടുകയായിരുന്നു. സുഹൃത്തുക്കൾ നിലവിളിച്ച് ഓടിയെത്തിയ നാട്ടുകാർ രാഹുലിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. രാഹുലിന്റെ മാതാവ് സരസ്വതി, സഹോദരൻ ബിനു.





