കുറഞ്ഞ വിലക്കൊരു ഐഫോണ്‍: 17ഇ ഫെബ്രുവരിയില്‍ എത്തും, പ്രത്യേകതകളിങ്ങനെ..

.വാഷിങ്ടണ്‍: ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി എന്ന വിശേഷണത്തോടെ എത്തുന്ന ഐഫോൺ 17ഇ (iPhone 17e) ഉടനെത്തും. ഫെബ്രുവരി 19ന് ഫോൺ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഐഫോൺ 17e വിപണിയിലെത്തിയാല്‍, നിലവിലുള്ള ഐഫോണുകളിൽ വെച്ച് ഏറ്റവും വില കുറഞ്ഞ മോഡലായിരിക്കും. ഐഫോൺ 17ഇയുടെ സവിശേഷതകളെക്കുറിച്ചോ ഫീച്ചറുകളെക്കുറിച്ചോ വലിയ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും മുൻഗാമിയായ ഐഫോൺ 16ഇയുടെ(iPhone 16e) അതേ ഡിസൈൻ തന്നെയായിരിക്കും. എന്നാൽ, ഇത്തവണത്തെ ഒരു പ്രധാന മാറ്റം മാഗ്‌സേഫ് (MagSafe) ചാർജിം സൗകര്യം ഉൾപ്പെടുത്തിയേക്കും എന്നാണ്. 25W ചാർജിങ് വേഗതയുള്ളതാണ് മാഗ്സേഫ് സാങ്കേതികവിദ്യ. നിലവിലെ ഐഫോൺ 16e 7.5 വാട്ട് വരെ ചാർജിങ് പവറുള്ള Qi1 എന്ന കുറഞ്ഞ വേഗതയുള്ള ചാർജിങ് സ്റ്റാൻഡേഡാണ് ഉപയോഗിക്കുന്നത്. 16e പുറത്തിറങ്ങി കൃത്യം ഒരു വർഷത്തിന് ശേഷമാണ് ഐഫോൺ 17e-യും എത്തുന്നത്. ഐഫോൺ 16e-യ്ക്ക് സമാനമായി 17e-യും പിന്നിൽ ഒരൊറ്റ ക്യാമറയോടെയാവും വരുന്നത്. 48മെഗാപിക്സലിന്റെ ലെൻസ് തന്നെയായിരിക്കും. എങ്കിലും, ഇതിന്റെ സെൽഫി ക്യാമറയിൽ വലിയൊരു മാറ്റം പ്രതീക്ഷിക്കാംനെക്സ്റ്റ് ജനറേഷൻ C1X മോഡമാണ് പ്രതീക്ഷിക്കുന്ന മറ്റൊരു മാറ്റം. ഇത് നെറ്റ്‌വർക്ക് പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചേക്കും. ഐഫോണ്‍ 16ഇയില്‍ ഉപയോഗിച്ചിരിക്കുന്ന C1 മോഡമിനേക്കാൾ കൂടുതൽ ഊർജ്ജക്ഷമതയുള്ളതും രണ്ട് മടങ്ങ് വരെ ഉയർന്ന നെറ്റ്‌വർക്ക് വേഗത നൽകുന്നതുമാണ് പുതിയ C1X മോഡം. ഐഫോൺ 16e-യിൽ അൾട്രാ-വൈഡ് ബാൻഡ് സപ്പോർട്ട്, ടെതറിംഗ് (tethering) തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമല്ല. പുതിയ മോഡലിൽ ഇവ ഉൾപ്പെടുത്തുമോ എന്ന കാര്യം പറയുന്നില്ല. iPhone 17e-യുടെ വിലയെക്കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭ്യമല്ല. എങ്കിലും, ഇതിന്റെ വില iPhone 16e-യോട് സമാനമായിരിക്കുമെന്നാണ് കരുതുന്നത്. അതായത്, ഇന്ത്യയിൽ ഏകദേശം 60,000 രൂപയോളമായിരിക്കും ഇതിന്റെ പ്രാരംഭ വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button