ട്വ​ന്റി20 ലോ​ക​ക​പ്പ്: അ​ഫ്ഗാ​നെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം

​ചെ​ന്നൈ: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ അ​ഫ്ഗാ​നി​സ്താ​നെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. ഗ്രൂ​പ് ഡി ​മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​ൻ നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 182 റ​ൺ​സെ​ടു​ത്തു. 13 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ അ​ഞ്ച് വി​ക്ക​റ്റി​ന് കി​വീ​സ് ല​ക്ഷ്യ​ത്തി​ലെ​ത്തി.42 പ​ന്തി​ൽ 65 റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ ടിം ​സീ​ഫെ​ർ​ട്ടാ​ണ് ക​ളി​യി​ലെ കേ​മ​ൻ. ഗ്ലെ​ൻ ഫി​ലി​പ്സ് 25 പ​ന്തി​ൽ 41 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ മാ​ർ​ക് ചാ​പ്മാ​ൻ 17 പ​ന്തി​ൽ 28 റ​ൺ​സ് ചേ​ർ​ത്തു. 14 പ​ന്തി​ൽ 25 റ​ൺ​സു​മാ​യി ഡാ​രി​ൽ മി​ച്ച​ലും എ​ട്ട് പ​ന്തി​ൽ 17 റ​ൺ​സെ​ടു​ത്ത് ക്യാ​പ്റ്റ​ൻ മി​ച്ച​ൽ സാ​ന്റ്ന​റും പു​റ​ത്താ​വാ​തെ നി​ന്നു. 35 പ​ന്തി​ൽ 63 റ​ൺ​സ​ടി​ച്ച് ഗു​ലാ​ബ്ദീ​ൻ നാ​ഇ​ബ് അ​ഫ്ഗാ​ന്റെ ടോ​പ് സ്കോ​റ​റാ​യി. ന്യൂ​സി​ല​ൻ​ഡ് ബൗ​ള​ർ​മാ​രി​ൽ ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ ര​ണ്ട് വി​ക്ക​റ്റു​മാ​യി മി​ന്നി. അ​ഫ്ഗാ​നു​വേ​ണ്ടി മു​ജീ​ബു​ർ​റ​ഹ്മാ​നും ര​ണ്ടു​പേ​രെ മ​ട​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button