ചെന്നൈയിൽ മലയാളി യുവനടിക്ക് നേരെ അതിക്രമം ; ഹോട്ടൽ ജീവനക്കാരൻ സയിദ് അഫ്രീദി അറസ്റ്റിൽ
ചെന്നൈ : മലയാളിയായ യുവനടിയോട് അപമര്യാദയി പെരുമാറിയതിന് ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ചെന്നൈയിലെ ഹോട്ടലിൽവെച്ചായിരുന്നു സംഭവം. നാഗപട്ടണം സ്വദേശിയായ സയിദ് അഫ്രീദി എന്ന യുവാവാണ് അറസ്റ്റിലായത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പാർട്ട് ടൈം ജീവനക്കാരനായ ഇയാൾ ഹോട്ടൽ മുറിയിലെ ഫോൺ തകരാർ പരിഹരിക്കാനെത്തിയപ്പോൾ നടിയോട് സെൽഫി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് അപ്രതീക്ഷിതമായി നടിയെ ആലിംഗനം ചെയ്യാൻ മുതിർന്നത്. നടി ബഹളം വച്ചതിനുപിന്നാലെ ഇയാൾ മുറിയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്ന് നടി നൽകിയ പരാതിയിലുണ്ട്. രേഖാമൂലമുള്ള പരാതി നല്കാൻ ആദ്യം നടി വിസമ്മതിച്ചെങ്കിലും പിന്നീട് പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്തു.





