ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ം അ​ഞ്ച് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ച് യു​വാ​ക്ക​ൾ മ​രി​ച്ചു. നെ​ല​മം​ഗ​ല​യി​ലെ ജി​ൻ​ഡ​ലി​ൽ തു​മ​കു​രു​വി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള ദേ​ശീ​യ​പാ​ത​യി​ൽ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ കാ​റും സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ്അ​പ​ക​ടം. നാ​ലു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും അ​ഞ്ചാ​മ​ൻ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. രാ​ജാ​നു​കു​ണ്ടെ​ക്ക് സ​മീ​പം സാ​യ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യും ദൊ​ഡ്ഡ​ബ​ല്ലാ​പു​ര സ്വ​ദേ​ശി​യു​മാ​യ ഹ​ർ​ഷി​ത് (23), ലി​ഖി​ത് (23)എ​ന്നി​വ​രാ​ണ് മ​രി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. മ​റ്റ് മൂ​ന്നു​പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ജി​ൻ​ഡാ​ലി​ന​ടു​ത്തു​ള്ള ഫ്ലൈ​ഓ​വ​റി​ൽ ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കാ​ർ ഡി​വൈ​ഡ​റി​ലും പി​ന്നീ​ട് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഹു​ബ്ബ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ തീ​വ്ര​ത​യി​ൽ കാ​ർ പൂ​ർ​ണ​മാ​യും ബ​സി​ന്റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ബ​സി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന 43 യാ​ത്ര​ക്കാ​ർ​ക്ക് സാ​ര​മ​ല്ലാ​ത്ത പ​രി​ക്കേ​റ്റു. മ​ദ​നാ​യ​ക​ന​ഹ​ള്ളി പൊ​ലീ​സ് അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button