കൊട്ടാരക്കര റോഡിൽരാത്രി നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് പെട്ടിക്കട തകര്‍ത്തു

ശാസ്താംകോട്ട: രാത്രി നിയന്ത്രണംവിട്ട പൊലീ സ് ജീപ്പ് പെട്ടിക്കട തകര്‍ത്ത് സമീപത്തെ മരത്തിലിടിച്ച് മറിഞ്ഞു. ആളുകൂടിപ്പോഴേക്കും ജീപ്പ് സംഭവസ്ഥലത്തുനിന്ന് മാറ്റിയതായും ആക്ഷേപം. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ രാത്രി 12.30നായിരുന്നു സംഭവം. സിനിമാപറമ്പിന് കിഴക്ക് കൊട്ടാരക്കര റോഡിൽ വർക്ക്ഷോപ്പിന് സമീപമാണ് അപകടം. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനമാണ് അപകടത്തിൽപെട്ടത്. നൈറ്റ് പെട്രോളിങ്ങിന്റെ ഭാഗമായി ഭരണിക്കാവ് കൊട്ടാരക്കര റൂട്ടിൽ പോകവെ സിനിമാപറമ്പിൽ എതിരെ വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതെ വാഹനം വെട്ടിച്ചതിനെ തുടർന്ന് പനപ്പെട്ടി സ്വദേശിയായ മോഹന്റെ പെട്ടിക്കടയിലേക്ക് പാഞ്ഞുകയറി. പിന്നീട് സമീപത്തെ പൈൻ മരത്തിലിടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ എസ്.ഐ അബ്ദുൽ സലാം, സി.പി.ഒ ഹരികൃഷ്ണൻ എന്നിവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button