സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ആറ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ആറ് മരണം. കോഴിക്കോട് നല്ലളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, വിമൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ​ഗുരുതരമാണ്. ഫാറൂഖ് കോളജ് സ്വദേശി ശ്യാംലാൽ, പന്തീരാങ്കാവ് സ്വദേശി ദിജിൽ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം കരമനയിൽ ബൈക്ക് ഫുട്പാത്തിലിടിച്ച് മൂന്ന് മരണം. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപടകമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button