കാണാൻ കേരളത്തിൽ ആളില്ല; കേരള സ്റ്റോറി- 2 പ്രദർശനം റദ്ദാക്കി
കൊച്ചി: കാണികളില്ലാത്തതിനെ തുടർന്ന് കേരള സ്റ്റോറി2വിന്റെ പ്രദർശനം റദ്ദാക്കി. എറണാകുളം ഷേണായിസ്, കൊച്ചി ഫോറം മാൾ, കണ്ണൂരിലെ രണ്ട് തിയേറ്ററുകളിലെയും പ്രദർശനമാണ് ഒഴിവാക്കിയത്. ഏഴ് പേര് മാത്രമാണ് സിനിമ ബുക്ക് ചെയ്തത്.അതേസമയം, സിനിമക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. കണ്ണൂർ ലിബർട്ടി തിയേറ്ററിലും എറണാകുളം ഷേണായിസ് തിയേറ്ററിലും പ്രദർശനം തടഞ്ഞു.





