പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് അന്തരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു.കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10മണിക്ക് മുടക്കുഴ ഐമുറിയിലെ വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകൾക്ക് ശേഷം പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ നമസ്കാരം നടത്തും. 2016 ഏപ്രില്‍ 28നായിരുന്നു ജിഷയുടെ കൊലപാതകം. വീടിനുള്ളിൽവെച്ചാണ് നിയമ വിദ്യാർഥിയായ ജിഷ കൊല്ലപ്പെട്ടത്.





