മം​ഗളൂരുവിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു

മംഗളൂരു: കലബുറുഗി ജില്ലയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. ഹിരാപൂർ പ്രദേശത്തെ ബാബലദ റോഡിന് സമീപമുള്ള മദരസനഹള്ളിയിലെ വീട്ടിലാണ് ശിവകുമാർ നന്ദുർക്കർ (51), സുഹൃത്ത് രത്തൻ ഹോട്കർ (58) എന്നിവർ മരിച്ചത്.ശിവകുമാർ നന്ദുർക്കർ സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയപ്പോൾ പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ശിവകുമാറിനെ രക്ഷിക്കാനായി ഇറങ്ങിയ രത്തൻ ഹോട്കറും അപകടത്തിൽപ്പെടുകയായിരുന്നു. ശിവകുമാർ നന്ദൂർക്കർ മദരസനഹള്ളിയിലെ താമസക്കാരനാണ്. രത്തൻ ഹോത്കർ ഇന്ദിരാ നഗറിലായിരുന്നു താമസം. അശോക് നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button