സിംബാബ്‍വെ ഗ്രൂപ്പ് ചാമ്പ്യന്മാർ; ഓസീസിന് പിന്നാലെ ശ്രീലങ്കയെയും വീഴ്ത്തി

കൊളംബോ: ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ശ്രീലങ്കയെ ആറ് വിക്കറ്റ് വീഴ്ത്തി സിംബാബ്‌വെ. ഓസീസും ശ്രീലങ്കയും അയർലണ്ടും അടങ്ങിയ ഗ്രൂപ്പിലെ ചാമ്പ്യന്മാരായാണ് ആഫ്രിക്കൻ രാജ്യം സൂപ്പർ എട്ടിലേക്ക് മുന്നേറുന്നത്. ലങ്ക ഉയർത്തിയ 179 റൺസ് പിന്തുടർന്ന സിംബാബ്​‍വെ അവസാന ഓവറിലാണ് ലക്ഷ്യം മറികടന്നത്. 48 പന്തിൽ 60 റൺസെടുത്ത ബ്രയാൻ ബെന്നറ്റ്, 26 പന്തിൽ 45റൺസെടുത്ത സിക്കന്തർ റാസ എന്നിവരാണ് സിംബാബ്​‍വെൻ ജയം എളുപ്പമാക്കിയത്.കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർ പാത്തും നിസ്സങ്കയുടെയും പവൻ രത്നായകയുടെയും ബാറ്റിങ് മികവിൽ ഏഴ് വിക്കറ്റ് നാശത്തിൽ 178 റൺസാണ് ശ്രീലങ്ക കുറിച്ചത്. നിസ്സങ്ക 41 പന്തിൽ 62 റൺസും പവൻ രത്നായക 25 പന്തിൽ 44 റൺസുമാണ് നേടിയത്. ബൗളിങ്ങിൽ മസർബാനി, ബ്രാഡ് ഇവാൻസ്, ഗ്രേയേം ക്രെമർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെക്കായി 62 റണ്സെടുത്ത് പുറത്തകാതെ നിന്ന ബ്രയാൻ ബെന്നറ്റിന്റേയും 26 പന്തിൽ 45 റൺസ് നേടിയ സിക്കന്ദർ രാസായുടെയും ബാറ്റിങ് മികവിൽ മൂന്ന് പന്ത് അവശേഷിക്കെ ലക്ഷ്യം മറികടന്നു. രണ്ട് വിക്കറ്റ് നേടിയ ദുശന്ത് ഹേമന്തയാണ് ബൗളിങ്ങിൽ ലങ്കക്കായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക, ഇന്ത്യ ടീമുകളെയാണ് സിംബാബ്‌വെ നേരിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button