ചക്ക പറയാതെ എടുത്തു കൊണ്ടുപോയതിന് അയൽവാസിയെ വെട്ടികൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

കോട്ടയം: കയറിൽക്കെട്ടി ഇറക്കിയ ചക്ക പറയാതെ എടുത്തു കൊണ്ടുപോയ അയൽവാസിയെ വെട്ടികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ . കോട്ടയം പൂവരണി ജോസിനെ (66) പാലാ അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. 2018ലായിരുന്നു സംഭവം. പൂവരണി സ്വദേശി സ്കറിയാ ചാക്കോയാണ് കൊല്ലപ്പെട്ടത്. പൂവരണി പള്ളിക്ക് സമീപം വച്ച് വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പാലാ പൊലീസാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button