ഭാര്യക്ക് മെസേജ് അയച്ച അയൽവാസിയുടെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു; തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയിൽ, സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: ഭാര്യക്ക് മെസേജ് അയച്ച അയൽവാസിയായ യുവാവിന്റെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചതിന് ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ച ഒന്നരയോടെ കൊമ്മാടിയിലെ ടൗണിൽ വച്ചായിരുന്നു അക്രമം. തലയോട്ടി പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. ‘നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല’ എന്ന സന്ദേശം കണ്ടതിനെ തുടർന്നായിരുന്നു മർദനം.





