കൊല്ലത്തെ സ്ത്രീവിരുദ്ധ അശ്ളീല മുദ്രാവാക്യം:’സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമം’ ചിന്ത ജെറോമിനെതിരെ കേസ്; 55 പേര്‍ക്കെതിരെ എഫ്ഐആര്‍
കൊല്ലം: കൊല്ലത്തെ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീവിരുദ്ധ അശ്ളീല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സിപിഎം നേതാവ് ചിന്ത ജെറോമിനെതിരെ കേസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്നാണ് കേസ്. സമൂഹത്തിൽ സ്പർദ്ധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നും എഫ്ഐ ആറിലുണ്ട്. ചിന്ത അടക്കം 56 പേർക്കെതിരെയാണ് ഇരവിപുരം പൊലീസ് കേസെടുത്തത്.മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്നാരോപിച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത ചിന്ത അടക്കം 55 പേര്‍ക്കെതിരെയാണ് ഇരവിപുരം പൊലീസ് കേസെടുത്തത്. കോണ്‍ഗ്രസ് കൊല്ലൂര്‍വിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീന്‍ റാവുത്തറുടെ പരാതിയിലാണ് കേസ്.ബുധനാഴ്ച രാത്രി കൊല്ലത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ സ്ത്രീ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് പൊലീസില്‍ പരാതി എത്തിയത്.





