മലപ്പുറം ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി ; ആ​കെ 36.32 ല​ക്ഷം വോ​ട്ട​ര്‍മാ​ര്‍

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ല്‍ ഒ​രു​ക്കം പൂ​ര്‍ത്തി​യാ​യ​താ​യി ക​ല​ക്ട​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ വോ​ട്ട​ര്‍പ​ട്ടി​ക, പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ന്യാ​സം, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ പൂ​ര്‍ത്തി​യാ​ക്കി. ആ​കെ വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം 36,32,210 ആ​ണ്. ഇ​തി​ല്‍ 18,19,198 പു​രു​ഷ​ന്മാ​രും 18,12,974 സ്ത്രീ​ക​ളും 38 ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ വോ​ട്ട​ര്‍മാ​രു​മാ​ണ്. 29,796 പേ​ര്‍ ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍മാ​രും 41,962 പേ​ര്‍ പ്ര​വാ​സി വോ​ട്ട​ര്‍മാ​രു​മാ​ണ്. 1,11,463 യു​വ വോ​ട്ട​ര്‍മാ​രും 1,831 സ​ര്‍വി​സ് വോ​ട്ട​ര്‍മാ​രും ജി​ല്ല​യി​ലു​ണ്ട്. 3,682 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ൾജി​ല്ല​യി​ൽ 3,682 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. 80 വ​നി​താ സൗ​ഹൃ​ദ ബൂ​ത്തു​ക​ളും 48 മാ​തൃ​കാ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്ന് ബൂ​ത്തു​ക​ള്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ് നി​യ​ന്ത്രി​ക്കു​ക. 15 ഇ​ട​ങ്ങ​ളി​ലാ​യി 43 ബൂ​ത്തു​ക​ള്‍ പ്ര​ശ്‌​ന ബാ​ധി​ത ബൂ​ത്തു​ക​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 5172 വീ​തം പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍മാ​രും ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫി​സ​ര്‍മാ​രും 10344 പോ​ളി​ങ് ഓ​ഫി​സ​ര്‍മാ​രു​മ​ട​ക്കം 20,688 പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ്യ ഘ​ട്ട റാ​ന്‍ഡ​മൈ​സേ​ഷ​ന്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ തി​ര​ഞ്ഞെ​ടു​ത്തു. 29നാ​ണ് ര​ണ്ടാം​ഘ​ട്ട റാ​ന്‍ഡ​മൈ​സേ​ഷ​ന്‍. പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​ള്ള ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​നം തു​ട​ങ്ങി. ഗ്രൂ​പ്പ് പ​രി​ശീ​ല​നം മാ​ര്‍ച്ച് 31ന് ​ന​ട​ക്കും. 144 ഫ്ല​യി​ങ് സ്‌​ക്വാ​ഡു​ക​ൾതെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ ത​ട​യാ​ന്‍ വി​പു​ല​മാ​യ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ഒ​മ്പ​ത് വീ​ത​മെ​ന്ന​നി​ല​യി​ൽ വ144 ​ഫ്‌​ള​യി​ങ് സ്‌​ക്വാ​ഡു​ക​ളും 144 സ്റ്റാ​റ്റി​ക് സ​ര്‍വൈ​ല​ന്‍സ് സം​ഘ​ങ്ങ​ളെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 32 ആ​ന്റി ഡി​ഫേ​സ്‌​മെ​ന്റ് സ്‌​ക്വാ​ഡു​ക​ളും ജി​ല്ല​യി​ലു​ണ്ട്. ഇ​തു​കൂ​ടാ​തെ ആ​റ് പൊ​തു നി​രീ​ക്ഷ​ക​രും നാ​ല് ചെ​ല​വ് നി​രീ​ക്ഷ​ക​രും ഒ​രു പോ​ലീ​സ് നി​രീ​ക്ഷ​ക​നും ജി​ല്ല​യി​ല്‍ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. സു​ര​ക്ഷ​ക്കാ​യി ബി.​എ​സ്.​എ​ഫി​ന്റെ ര​ണ്ട് ക​മ്പ​നി​ക​ള്‍ നി​ല​വി​ല്‍ ജി​ല്ല​യി​ലു​ണ്ട്. ഏ​ഴ് ക​മ്പ​നി​ക​ള്‍ കൂ​ടി ഉ​ട​ന്‍ എ​ത്തും. 16 വി​ത​ര​ണ-​ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ13 ഇ​ട​ങ്ങ​ളി​ലാ​യി 16 വി​ത​ര​ണ – സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും ഏ​ഴ് ഇ​ട​ങ്ങ​ളി​ലാ​യി 16 വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 4,603 വീ​തം ബാ​ല​റ്റ് യൂ​നി​റ്റു​ക​ളും ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റു​ക​ളും വോ​ട്ടെ​ടു​പ്പി​ന് സ​ജ്ജ​മാ​ണ്. ഇ​വ​യു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​യി. 4,971 വി​വി​പാ​റ്റു​ക​ളും ത​യാ​റാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ല​ഭി​ച്ച​ത് 216 നാ​മ​നി​ര്‍ദ്ദേ​ശ പ​ത്രി​ക​ക​ളാ​ണ് ഇ​തി​ല്‍ 137 എ​ണ്ണം സാ​ധു​വാ​ണെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button