ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി ​സ്റ്റേഷനിലേക്ക് ഇറങ്ങി ഓടേണ്ട; പരാതി നൽകാം ഡിജിറ്റലായി

ചെന്നൈ: ട്രെയിൻ യാത്രയ്‌ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഇനി ട്രെയിൻ ഇറങ്ങി ​സ്റ്റേഷനുകൾ കയറിയിറങ്ങി സമയം കളയേണ്ടതില്ല. യാത്രക്കാർക്ക് ഫോൺ കണ്ടെത്താനും ദുരുപയോഗം തടയാനും കേന്ദ്ര സർക്കാർ പുറത്തിറക്കിയ സെൻട്രൽ എക്യുപ്‌മെൻ്റ് ഐഡൻ്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) സംവിധാനം വഴി ഡിജിറ്റലായി പരാതി നൽകാം.ട്രെയിനിൽ വെച്ച് ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ 139 എന്ന നമ്പറിൽ വിളിച്ചോ റെയിൽ മ​ദദ് ആപ്പ് വഴിയോ റെയിൽവേ അധികൃതരെ വിവരം അറിയിക്കുക. ശേഷം സി.ഇ.ഐ.ആർ (www.ceir.gov.in) വെബ്സൈറ്റ് സന്ദർശിച്ച് ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ നൽകി ഹാൻഡ്‌സെറ്റ് ബ്ലോക്ക് ചെയ്യുക. ഇത് ഫോൺ ദുരുപയോഗം ചെയ്യുന്നത് തടയാനും പോലീസ് അന്വേഷണത്തിലൂടെ ഫോൺ കണ്ടെത്താനും സഹായിക്കും.റെയിൽവേ സംരക്ഷണ സേനയും ടെലികോം വകുപ്പും ചേർന്നാണ് ഡിജിറ്റലായി പരാതി നൽകാൻ സൗകര്യമൊരുക്കിയത്. യാത്രക്കാർ സ്വന്തം ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ എവിടെയെങ്കിലും കുറിച്ചു വെക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ വലിയ സഹായമാകുമെന്ന് അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button