ട്രെയിനിനുനേരെ കല്ലേറിൽ വിദ്യാര്‍ത്ഥിനിക്ക് പരിക്കെറ്റ സംഭവം ;മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു

കോഴിക്കോട് : ട്രെയിനിന് നേരേയുണ്ടായ കല്ലേറില്‍ തുടര്‍ന്ന് യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. പുറമേരി സ്വദേശിനിയായ ആലുവ യു സി കോളജ് വദ്യാര്‍ത്ഥിനിയായ 22കാരി ഐശ്വര്യ രാമകൃഷ്ണനാണ് കല്ലേറില്‍ പരിക്കേറ്റത്. ഐശ്വര്യയുടെ താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. കൂടാതെ പല്ലുകളും നഷ്ടമായി.
ഇന്നലെ രാത്രി 9.50ന് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കടലുണ്ടിക്കും ഫറോക്കിനുമിടയിലാണ് സംഭവം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
പാലക്കാട്ഡിവിഷണല്‍ റെയില്‍വേ മാനേജരും ഫറോക്ക് പൊലീസ് അസി. കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.




