പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് പിഷാരടി

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. വടക്കന്തറയില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ തടയുകയായിരുന്നു. വോട്ട് ചോദിക്കാനുള്ള അവകാശമാണ് നിഷേധിച്ചതെന്നും ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും പിഷാരടി പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവര്‍ത്തകരാണ് സ്ഥാനാര്‍ഥിയെ തടഞ്ഞുവെച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് തന്നെ തടഞ്ഞതെന്ന് പിഷാരടി പ്രതികരിച്ചു. ‘പ്രചാരണ പരിപാടിയില്‍ നിന്ന് തന്നെ തടഞ്ഞത് ജനാധിപത്യ സംവിധാനത്തിനെതിരെയുള്ള നടപടിയാണ്. സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. വോട്ട് ചോദിക്കാനുള്ള ജനാധിപത്യപരമായ അവകാശമാണ് നിഷേധിച്ചത്. ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെ. നിയമനടപടിയുമായി പോകാന്‍ ഏതായാലും നിലവില്‍ ഉദ്ദേശിക്കുന്നില്ല. യാതൊരു പ്രകോപനവും കൂടാതെയാണ് ഇത്തരമൊരു പ്രവൃത്തി’. പിഷാരടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button