എന്റെ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രം’; മകൻ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ 29-കാരിയായ അമ്മ ജീവനൊടുക്കി ​

 ബെംഗളൂരു: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മയും ജീവിതം അവസാനിപ്പിച്ചു. ബെംഗളൂരുവിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥയായ പ്രതിഭ (29) ആണ് 11 മാസം പ്രായമുള്ള മകൻ അഗസ്ത്യയുടെ മരണത്തിന് പിന്നാലെ ജീവനൊടുക്കിയത്. ​ടെറസ്സിൽ ഉണങ്ങാനിട്ട വസ്ത്രങ്ങൾ എടുക്കാൻ പ്രതിഭ പോയ സമയത്ത് കുഞ്ഞ് ഇഴഞ്ഞുനീങ്ങി ബാത്ത്റൂമിലെ വെള്ളം നിറഞ്ഞ ബക്കറ്റിൽ വീഴുകയുമായിരുന്നു. തിരിച്ചെത്തിയ പ്രതിഭ കണ്ടത് വെള്ളത്തിൽ ചലനമറ്റ മകനെയാണ്. മകന്റെ മരണത്തിൽ തകർന്നുപോയ പ്രതിഭ ​തന്റെ അശ്രദ്ധ മൂലമാണ് മകൻ മരിച്ചതെന്ന കുറ്റബോധത്താൽ സ്വന്തം ജീവിതവും അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.“എന്റെ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രമാണ്” എന്ന് ആത്മഹത്യാക്കുറിപ്പിൽ വിങ്ങലോടെ അവർ എഴുതിവെച്ചിരുന്നു. ​ വൈകുന്നേരം 6:30-ഓടെ ജോലി കഴിഞ്ഞ് ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് വീട് അകത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടത്. കൈവശമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്തു കയറിയ അദ്ദേഹം കണ്ടത് ചേതനയറ്റ ഭാര്യയെയും മകനെയുമാണ്. ​സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button